Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 32 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
ഒരാൾ നബി -ﷺ- യുടെ അരികിൽ തൻ്റെ ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: " നീ നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക." അയാൾ പറഞ്ഞു: "എനിക്ക് സാധിക്കില്ല." നബി -ﷺ- പറഞ്ഞു: "നിനക്ക് സാധിക്കാതിരിക്കട്ടെ." അഹങ്കാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവനെ തടഞ്ഞത്. പിന്നീട് തൻ്റെ വായിലേക്ക് അവൻ വലതു കൈ ഉയർത്തിയിട്ടില്ല.
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്‌ലാമിലെ ഏതു കാര്യമാണ് ഏറ്റവും ഉത്തമം?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഭക്ഷണം കഴിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും, വെള്ളം കുടിച്ചാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്ന തൻ്റെ അടിമയെ അല്ലാഹു തീർച്ചയായും തൃപ്തിപ്പെടുന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങളിലാരെങ്കിലും ഭക്ഷിക്കുകയാണെങ്കിൽ വലതു കൈ കൊണ്ട് ഭക്ഷിക്കുക. കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. തീർച്ചയായും പിശാച് അവൻ്റെ ഇടതു കൈ കൊണ്ട് ഭക്ഷിക്കുകയും, ഇടതു കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം (വിളിച്ചവനിലേക്ക്) തന്നെ മടങ്ങുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്