Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 14 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്."
ഹസൻ(നല്ലത്) (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)
ജനങ്ങളിൽ ഏറ്റവുമധികം പേരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കലും (തഖ്‌വ) സൽസ്വഭാവവുമാണ്." ജനങ്ങളിൽ ഏറ്റവുമധികം പേരെ നരകത്തിൽ പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നാവും ലൈംഗികാവയവും."
കുറ്റമറ്റതും സ്വീകാര്യയോഗ്യമായതും (തിർമിദി, ഇബ്നുമാജഃ, അഹ്‌മദ്)
"നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. ഒരു തിന്മ ചെയ്താൽ ഉടനെ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നല്ല സ്വഭാവത്തിൽ പെരുമാറുകയും ചെയ്യുക."
തിർമിദി പറഞ്ഞു: ഹദീസ് കുറ്റമറ്റതാണ്. തിർമിദി ഉദ്ധരിച്ചത്
ഞാൻ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "സ്വഫിയ്യ ഇന്നയിന്ന കാര്യങ്ങളെല്ലാം ഉള്ളവളാണെന്നത് മതി അവളുടെ കുറവായി." ഹദീഥിൻ്റെ നിവേദകന്മാരിൽ ഒരാൾ പറഞ്ഞു: അവർക്ക് നീളം കുറവായിരുന്നു എന്നതായിരുന്നു ഉദ്ദേശിച്ചത്. അപ്പോൾ നബി -ﷺ- പറഞ്ഞു: "സമുദ്രത്തിൽ കലക്കിയിരുന്നെങ്കിൽ അത് മുഴുവൻ കലരാൻ മാത്രം മതിയായ വാക്കാണ് നീയിപ്പോൾ പറഞ്ഞിരിക്കുന്നത്." ആഇശ (റഹ) തന്നെ പറയുന്നു: "ഒരിക്കൽ ഞാൻ നബി -ﷺ- ക്ക് ഒരാളെ അനുകരിച്ചു കാണിച്ചു കൊടുത്തു." അപ്പോൾ അവിടുന്ന് പറഞ്ഞു: "എനിക്ക് ഇത്രയിത്രയെല്ലാം കിട്ടുന്നതിന് പകരമായിട്ടാണെങ്കിലും ഞാൻ ഒരാളെ അനുകരിക്കുന്നത് എനിക്ക് ഇഷ്ടമല്ല."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)
"ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവോടും നന്ദി കാണിക്കില്ല."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)
"ഒരാൾ തൻ്റെ സഹോദരനെ സ്നേഹിക്കുന്നുവെങ്കിൽ താൻ സ്നേഹിക്കുന്ന കാര്യം അവൻ അയാളെ അറിയിച്ചു കൊള്ളട്ടെ."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ സുനനുൽ കുബ്റായിൽ, അഹ്‌മദ്)