Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 4 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ (അനുവദിക്കപ്പെട്ട രംഗങ്ങളിൽ) വധിക്കുകയാണെങ്കിൽ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗങ്ങളെ) അറുക്കുകയാണെങ്കിൽ നിങ്ങളുടെ അറവ് നന്നാക്കുകയും ചെയ്യുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, തൻ്റെ അറവുമൃഗത്തിന് അവൻ ആശ്വാസം പകരുകയും ചെയ്യട്ടെ."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
ഞങ്ങൾ നബിയോടൊപ്പം (ﷺ) ദുൽ ഹുലൈഫഃയിലായിരുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് വിശപ്പ് പിടികൂടി. അങ്ങനെ അവർ ചില ഒട്ടകങ്ങളെയും ആടുകളെയും (യുദ്ധാർജ്ജിതസ്വത്തായി) പിടിച്ചെടുത്തു. നബി (ﷺ) സൈന്യത്തിൻ്റെ പിറകുവശത്തായിരുന്നു. അതിനാൽ അവർ ധൃതികൂട്ടുകയും അവയെ അറുക്കുകയും (പാചകം ചെയ്യുകയും) ചെയ്തു. അങ്ങനെ നബി (ﷺ) (വിവരം അറിഞ്ഞപ്പോൾ) പാത്രങ്ങൾ കൊണ്ടുവരാനും, അവ ഒഴുക്കിക്കളയാനും കൽപ്പിച്ചു. ശേഷം അവിടുന്ന് യുദ്ധാർജ്ജിത സ്വത്തുക്കൾ വീതംവെക്കുകയും, പത്ത് ആടുകളെ ഒരു ഒട്ടകത്തിന് തുല്യമായി കണക്കാക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, അതിൽ ഒരു ഒട്ടകം ഓടിപ്പോയി; സ്വഹാബികൾ അതിൻ്റെ പിറകെ പോയെങ്കിലും അവർക്ക് അതിനെ പിടിക്കാൻ കഴിഞ്ഞില്ല. സൈന്യത്തിൽ കുറച്ച് കുതിരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ഒരാൾ അതിനെ അമ്പെയ്യുകയും, അല്ലാഹു ആ ഒട്ടകത്തെ പിടിച്ചു നിറുത്തുകയും ചെയ്തു. അപ്പോൾ നബി (ﷺ) പറഞ്ഞു: "ഈ കന്നുകാലികളിൽ ചിലതിന് വന്യമൃഗങ്ങളുടേത് പോലുള്ള വന്യതയുണ്ട്; അതിനാൽ അവയിൽ ഏതെങ്കിലും നിങ്ങളുടെ പിടിവിട്ടു പോവുകയാണെങ്കിൽ ഇപ്രകാരം ചെയ്തു കൊള്ളുക." അപ്പോൾ റാഫിഅ് ബ്നു ഖദീജ് പറഞ്ഞു: "നാളെ ശത്രുവിനെ കണ്ടുമുട്ടിയേക്കാം എന്ന് നാം പ്രതീക്ഷിക്കുന്നു -അല്ലെങ്കിൽ നാം ഭയക്കുന്നു-. നമ്മുടെ കൈകളിൽ കത്തികളില്ല. അതിനാൽ (മൂർച്ച വരുത്തിയ) മുളകൾ കൊണ്ട് ഞങ്ങൾ അറുക്കട്ടെയോ?!" നബി (ﷺ) പറഞ്ഞു: "രക്തം ഒഴുക്കുകയും, അല്ലാഹുവിൻ്റെ പേര് ഉച്ചരിക്കപ്പെടുകയും ചെയ്ത (മാംസം) നിങ്ങൾ ഭക്ഷിച്ചോളൂ; പല്ലുകളോ നഖങ്ങളോ കൊണ്ട് അറുത്തവ ഒഴികെ. അവയുടെ കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം; പല്ലുകൾ എല്ലുകളാണ്; നഖങ്ങളാകട്ടെ, അബ്സീനിയക്കാരുടെ കത്തികളും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- കൊമ്പുകളുള്ള, വെള്ളയും കറുപ്പും നിറമുള്ള രണ്ട് മുട്ടനാടുകളെ ഉദ്ഹിയ്യത്തായി ബലിയർപ്പിച്ചു. തൻ്റെ കൈകൾ കൊണ്ടാണ് അവിടുന്ന് അവയെ അറുത്തത്. അവിടുന്ന് 'ബിസ്മില്ലാഹ്' എന്ന് പറയുകയും, തക്ബീർ (അല്ലാഹു അക്ബർ) ചൊല്ലുകയും, തൻ്റെ പാദം അവയുടെ പിരടിയോടടുത്ത പാർശ്വഭാഗത്ത് വെക്കുകയും ചെയ്തു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ (ശിക്ഷാനടപടിയുടെ ഭാഗമായി) വധിക്കുകയാണെങ്കിൽ നല്ലരൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗങ്ങളെ) അറുക്കുകയാണെങ്കിൽ നിങ്ങളുടെ അറവ് നന്നാക്കുകയും ചെയ്യുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, തൻ്റെ അറവുമൃഗത്തിന് അവൻ ആശ്വാസം പകരുകയും ചെയ്യട്ടെ."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു