Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 5 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"തീർച്ചയായും ദുർമന്ത്രങ്ങളും ഉറുക്കുകളും തിവലത്തും ശിർകാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, ഇബ്നുമാജഃ, അഹ്മദ്)
ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബിയുടെ -ﷺ- അടുത്ത് വന്ന് ചോദിച്ചു: "മുഹമ്മദ്, താങ്കൾക്ക് അസുഖമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്നു തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴു തവണ ഈ ദുആ പറയുക: (സാരം) അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് ഞാൻ അവനോട് രക്ഷ ചോദിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ അശ്ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു പ്രയാസവും ബാക്കിവെക്കാത്ത വിധത്തിലുള്ള ശമനം (നീ നൽകേണമേ!)"
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ (സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു."
സ്വീകാര്യയോഗ്യമായത് (അബൂ ദാവൂദ്, തിർമിദി, അഹ്മദ്)