عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
വിഭാഗങ്ങൾ
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
നിവേദകൻ
അത്വാഅ് ബ്നു അബീ റബാഹിനോട് അദ്ദേഹം പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചു തരട്ടെയോ?!" അദ്ദേഹം പറഞ്ഞു: "അതെ."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് അവൾ വന്നു കൊണ്ട് പറഞ്ഞു: "എനിക്ക് അപസ്മാരം ബാധിക്കുകയും എൻ്റെ വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യുന്നു. അതിനാൽ എനിക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും."
നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അവൾ പറഞ്ഞു: "ഞാൻ ക്ഷമിച്ചു കൊള്ളാം. എന്നാൽ എൻ്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്; എൻ്റെ നഗ്നത വെളിപ്പെടാതിരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്. രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കരുത്; ചെറിയ പെരുന്നാൾ ദിവസവും, ബലിപെരുന്നാൾ ദിവസവും. സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും നിസ്കാരമില്ല. മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, എൻ്റെ ഈ മസ്ജിദ് (അൽ മസ്ജിദുന്നബവി)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ഞങ്ങളുടെ ദീനിലും ഞങ്ങളുടെ ബുദ്ധിയിലുമുള്ള കുറവ്." നബി -ﷺ- പറഞ്ഞു: "സ്ത്രീയുടെ സാക്ഷ്യം പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതിയല്ലേ ഉള്ളൂ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ബുദ്ധിയിലുള്ള കുറവ്. (അതോടൊപ്പം) സ്ത്രീകൾ ആർത്തവം സംഭവിച്ചാൽ നിസ്കരിക്കുകയോ നോമ്പെടുക്കാതെയോ ഇരിക്കുന്നില്ലേ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ദീനിലുള്ള കുറവ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"സ്ത്രീകളുടെ അരികിൽ പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക!" അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ 'ഹംവു'കളുടെ (ഭർത്താവിൻ്റെ കുടുംബത്തിൽ പെട്ട അന്യപുരുഷന്മാരായ) കാര്യമെന്താണ്?" നബി -ﷺ- പറഞ്ഞു: "ഹംവുകളെന്നാൽ മരണമാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്