Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 27 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദിവസം നോമ്പെടുത്താൽ അല്ലാഹു അവൻ്റെ മുഖത്തെ നരകത്തിൽ നിന്ന് എഴുപത് വർഷം വഴിദൂരം അകറ്റുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"താങ്കൾ വർഷം മുഴുവൻ നോമ്പെടുക്കുകയും രാത്രി പരിപൂർണ്ണമായും നിസ്കരിക്കുകയും ചെയ്യുന്നുണ്ടോ?!" ഞാൻ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "നീ അപ്രകാരം ചെയ്താൽ നിൻ്റെ കണ്ണുകൾ കുഴിഞ്ഞു പോവുകയും, ശരീരം ക്ഷീണിക്കുകയും ചെയ്യും. വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കലാണ്." അപ്പോൾ ഞാൻ പറഞ്ഞു: "എനിക്ക് അതിനേക്കാൾ കൂടുതൽ സാധിക്കുന്നതാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ നീ ദാവൂദ് (عليه السلام) ൻ്റെ നോമ്പെടുക്കുക. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം നോമ്പ് വെടിയുകയും ചെയ്യുമായിരുന്നു. ശത്രുവിനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടുകയും ചെയ്യുമായിരുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നബി -ﷺ- മറ്റൊരു സന്ദർഭത്തിലും പ്രവർത്തിക്കാത്ത വിധം റമദാനിൽ പരിശ്രമിക്കുമായിരുന്നു. റമദാനിലെ അവസാനത്തെ പത്തിൽ അവിടുന്ന് മറ്റൊരു സമയവും ചെയ്യാത്ത കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നിങ്ങൾ (റമദാൻ മാസപ്പിറവി) കണ്ടാൽ നോമ്പ് നോൽക്കുക; നിങ്ങൾ (ശവ്വാൽ മാസപ്പിറവി) കണ്ടാൽ നോമ്പ് അവസാനിപ്പിക്കുക. നിങ്ങൾക്ക് മേൽ മറയിടപ്പെട്ടാൽ അത് നിങ്ങൾ കണക്കാക്കുക. (എണ്ണം പൂർത്തിയാക്കുക)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നോമ്പു തുറക്ക് ധൃതി കൂട്ടുന്നിടത്തോളം ജനങ്ങൾ നന്മയിലായിരിക്കും."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
സ്വീകാര്യയോഗ്യമായത് ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു