Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 103 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക

നിവേദകൻ

എല്ലാ നിവേദകരെയും കാണിക്കുക (52)
"നിങ്ങളുടെ സ്വഫ്ഫുകൾ (നിസ്കാരത്തിൻ്റെ അണികൾ) നേരെയാക്കുക. സ്വഫ്ഫുകൾ നേരെയാക്കുക എന്നത് നിസ്കാരത്തിൻ്റെ പൂർണ്ണതയിൽ പെട്ടതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങൾ ആദ്യത്തെ സ്വഫ്ഫ് (അണി) പൂർത്തിയാക്കുക; ശേഷം അതിനോട് അടുത്തതും. ഇനി വല്ല കുറവും ഉണ്ടെങ്കിൽ അത് അവസാനത്തെ സ്വഫ്ഫിലായിരിക്കട്ടെ."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, നസാഈ)
നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ അല്ലാഹുവിനോട് പാപമോചനം തേടുമായിരുന്നു. ശേഷം അവിടുന്ന് പറയും: "അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) വലീദ് പറയുന്നു: "എങ്ങനെയാണ് അല്ലാഹുവിനോട് പാപമോചനം തേടേണ്ടത്?" എന്ന് ഇമാം ഔസാഇയോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു (എന്ന അർത്ഥമുള്ള അസ്തഗ്ഫിറുല്ലാഹ് എന്ന വാക്ക്) നീ പറഞ്ഞാൽ മതി."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
അദ്ദേഹം എല്ലാ നിസ്കാരങ്ങളിലും -നിർബന്ധ നിസ്കാരങ്ങളിലും മറ്റുമെല്ലാം, റമദാനിലും അല്ലാത്ത സന്ദർഭങ്ങളിലും- തക്ബീർ ചൊല്ലുമായിരുന്നു. (നിസ്കാരത്തിന്) നിൽക്കുമ്പോൾ അദ്ദേഹം തക്ബീർ ചൊല്ലും. ശേഷം റുകൂഅ് ചെയ്യുമ്പോഴും തക്ബീർ ചൊല്ലും. ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയും. ശേഷം, സുജൂദ് ചെയ്യുന്നതിന് മുൻപ് 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ദിക്ർ) പറയും. ശേഷം സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയും. ശേഷം സുജൂദിൽ നിന്ന് തലയുയർത്തുമ്പോൾ തക്ബീർ ചൊല്ലും. ശേഷം സുജൂദ് ചെയ്യുമ്പോഴും, പിന്നീട് സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും തക്ബീർ ചൊല്ലും. ശേഷം രണ്ട് റക്അത്തുകളിലും ഇരുത്തത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തക്ബീർ ചൊല്ലും. ഇതെല്ലാം എല്ലാ റക്അത്തുകളിലും -നിസ്കാരം അവസാനിക്കുന്നത് വരെ- അദ്ദേഹം ചെയ്യുമായിരുന്നു. ശേഷം നിസ്കാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പറയുമായിരുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അദ്ദേഹം നബി -ﷺ- യുടെ അരികിൽ ചെല്ലുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! പിശാച് എനിക്കും എൻ്റെ നിസ്കാരത്തിനും അതിലെ പാരായണത്തിനും ഇടയിൽ അവ്യക്തത സൃഷ്ടിച്ചു കൊണ്ട് എനിക്ക് മറയിട്ടിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "ഖിൻസബ് എന്ന് പേരുള്ള ഒരു പിശാചാണത്. അവനെ നിനക്ക് അനുഭവപ്പെട്ടാൽ അല്ലാഹുവിനോട് അവനിൽ നിന്ന് നീ രക്ഷ തേടുക. നിൻ്റെ ഇടതു ഭാഗത്തേക്ക് മൂന്നു തവണ (ചെറുതായി) തുപ്പുകയും ചെയ്യുക." ഉഥ്മാൻ പറയുന്നു: "ഞാൻ അപ്രകാരം ചെയ്തതോടെ അല്ലാഹു അവനെ എന്നിൽ നിന്ന് നീക്കി."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല."
സ്വീകാര്യയോഗ്യമായത് (നസാഈ സുനനുൽ കുബ്റായിൽ)
"നിങ്ങൾ നിസ്കരിക്കുമ്പോൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക. ശേഷം നിങ്ങളിൽ ഒരാൾ ഇമാം നിൽക്കട്ടെ; അയാൾ തക്ബീർ കെട്ടിയാൽ നിങ്ങളും തക്ബീർ കെട്ടുക. ഇമാം 'കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല, വഴിപിഴച്ചവരുടെ മാർഗത്തിലുമല്ല' എന്ന (അർത്ഥമുള്ള സൂറത്തുൽ ഫാതിഹഃയിലെ) വചനം പാരായണം ചെയ്താൽ നിങ്ങൾ ആമീൻ എന്ന് പറയുക; എങ്കിൽ അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. ഇമാം തക്ബീർ ചൊല്ലുകയും റുകൂഅ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും റുകൂഅ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് റുകൂഅ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം 'അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു' എന്ന് (അർത്ഥമുള്ള വാക്ക്) പറഞ്ഞാൽ നിങ്ങൾ പറയുക: "(സാരം) അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും." അല്ലാഹു നിങ്ങളുടെ വാക്കുകൾക്ക് ഉത്തരം നൽകുന്നതാണ്; (കാരണം) അല്ലാഹു അല്ലാഹു അവനെ സ്തുതിച്ചവന് ഉത്തരം നൽകുന്നു" എന്ന് പറഞ്ഞതായി അവൻ്റെ ദൂതൻ്റെ നാവിലൂടെ അറിയിച്ചിരിക്കുന്നു. ഇമാം തക്ബീർ ചൊല്ലുകയും സുജൂദ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും സുജൂദ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് സുജൂദ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം ഇരിക്കുന്ന വേളയെത്തിയാൽ നിങ്ങളുടെ ആദ്യത്തെ വാക്കുകൾ ഇപ്രകാരമാകട്ടെ: "എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്. ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിനുതന്നെ. നബിയെ, അങ്ങേയ്ക്ക് സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും സമാധാനം ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ്‌ -ﷺ- അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"(ഖുർആനിൻ്റെ പ്രാരംഭമായ) ഫാതിഹഃ പാരായണം ചെയ്യാത്തവന് നിസ്കാരമില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്