Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 97 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക

നിവേദകൻ

എല്ലാ നിവേദകരെയും കാണിക്കുക (49)
"ആരെങ്കിലും മൂന്ന് ജുമുഅഃകൾ അലംഭാവത്തോടെ ഉപേക്ഷിച്ചാൽ അല്ലാഹു അവൻ്റെ ഹൃദയത്തിന് മേൽ മുദ്ര വെക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, തിർമിദി, നസാഈ, ഇബ്നു മാജഃ, അഹ്മദ്)
"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
സ്വീകാര്യയോഗ്യമായത് ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു
"ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം നൽകട്ടെ. എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!"
സ്വീകാര്യയോഗ്യമായത് (അബൂദാവൂദ്, നസാഈ, അഹ്മദ്)
"വെള്ളിയാഴ്ച ദിവസം ഇമാം ഖുത്വ്‌ബ പറഞ്ഞു കൊണ്ടിരിക്കെ നിൻ്റെ സഹോദരനോട് 'മിണ്ടാതിരിക്കൂ' എന്ന് പറഞ്ഞാൽ നീ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"തൻ്റെ രണ്ട് ചുമലുകൾക്ക് മുകളിൽ ഒന്നുമില്ലാതെ, ഒരൊറ്റ വസ്ത്രത്തിൽ നിങ്ങളിലൊരാളും നിസ്കരിക്കരുത്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു. അദ്ദേഹം (ജാബിർ) പറഞ്ഞു: "സുബ്ഹ് (പ്രഭാത) നിസ്കാരം നിർവഹിച്ച സ്ഥലത്തുനിന്ന് സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ പരസ്പരം സംസാരിക്കുകയും ജാഹിലിയ്യ കാലത്തെ (ഇസ്‌ലാമിന് മുൻപുള്ള കാലഘട്ടം) കാര്യങ്ങൾ അയവിറക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ ചിരിക്കുമ്പോൾ നബി -ﷺ- പുഞ്ചിരിക്കുമായിരുന്നു."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"അസ്വർ നിസ്കാരം നിങ്ങൾ നേരത്തെയാക്കുക; കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: "ആരെങ്കിലും അസ്വർ നിസ്കാരം ഉപേക്ഷിച്ചാൽ അവൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ജനങ്ങളിൽ ചിലരുടെ കാര്യമെന്താണ്?! തങ്ങളുടെ നിസ്കാരത്തിൽ അവരതാ ആകാശത്തേക്ക് കണ്ണുകളുയർത്തുന്നു." അവിടുന്ന് ശക്തമായി അക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അവസാനം അവിടുന്ന് ഇത്ര വരെ പറഞ്ഞു: "അവരത് അവസാനിപ്പിക്കുക തന്നെ ചെയ്യട്ടെ. അതല്ലെങ്കിൽ അവരുടെ കണ്ണുകൾ റാഞ്ചിയെടുക്കപ്പെടുക തന്നെ ചെയ്യും."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്