Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 5 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"ഇസ്‌ലാം അഞ്ച് കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ളത് സാക്ഷ്യം വഹിക്കലും, നിസ്കാരം നേരായവിധം നിലനിർത്തലും, സകാത്ത് നൽകലും, അല്ലാഹുവിൻ്റെ ഭവനമായ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും ആണ് അവ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങളിലാരെങ്കിലും ജുമുഅക്ക് വരുന്നെങ്കിൽ അവൻ കുളിക്കട്ടെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- നിസ്കാരം ആരംഭിക്കുമ്പോഴും റുകൂഇലേക്ക് പോകുന്നതിനായി തക്ബീർ ചൊല്ലുമ്പോഴും തൻ്റെ കൈകൾ തോളുകൾക്ക് നേരെയാകും വിധം ഉയർത്തുമായിരുന്നു. റുകൂഇൽ നിന്ന് ഉയരുമ്പോഴും നബി -ﷺ- അതുപോലെ തൻ്റെ കൈകൾ ഉയർത്തുമായിരുന്നു. എന്നിട്ട് അവിടുന്ന് പറയും: "(സാരം) അല്ലാഹുവിനെ സ്തുതിച്ചവൻ്റെ (തേട്ടം) അവൻ കേട്ടിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! നിനക്കാകുന്നു സർവ്വ സ്തുതിയും." എന്നാൽ നബി -ﷺ- സുജൂദിൽ അപ്രകാരം (കൈകൾ ഉയർത്തുക എന്നത്) ചെയ്യാറുണ്ടായിരുന്നില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നബി -ﷺ- യിൽ നിന്ന് പത്ത് റക്അത്തുകൾ ഞാൻ മനപാഠമാക്കി. ദുഹ്റിന് മുൻപ് രണ്ട് റക്അത്തുകൾ, ശേഷം രണ്ട് റക്അത്തുകൾ, മഗ്‌രിബിന് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, ഇശാക്ക് ശേഷം വീട്ടിൽ വെച്ച് രണ്ട് റക്അത്തുകൾ, സുബ്ഹ് നിസ്കാരത്തിന് മുൻപ് രണ്ട് റക്അത്തുകൾ എന്നിവയാണത്. നബി -ﷺ- യുടെ അടുക്കൽ പ്രവേശിക്കാൻ സാധിക്കാത്ത സമയമായിരുന്നു (സുബ്ഹിന് മുമ്പുള്ള സമയം); അതിനാൽ (എൻ്റെ സഹോദരിയായ) ഹഫ്സ്വ -رَضِيَ اللَّهُ عَنْهَا- സുബ്ഹ് ബാങ്ക് കൊടുത്ത ശേഷം നബി -ﷺ- രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്ന് എന്നെ അറിയിച്ചു." മറ്റൊരു നിവേദനത്തിൽ "നബി -ﷺ- ജുമുഅഃക്ക് ശേഷം രണ്ട് റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു" എന്ന് കൂടിയുണ്ട്.
സ്വീകാര്യയോഗ്യമായത് ഇതിൻ്റെ എല്ലാ റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു
നബി (ﷺ) മിമ്പറിന് മേലായിരിക്കുന്ന വേളയിൽ അവിടുത്തോട് ഒരു മനുഷ്യൻ രാത്രി നിസ്‌കാരത്തെക്കുറിച്ച് ചോദിച്ചു: "രാത്രി നിസ്‌കാരത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?" അവിടുന്ന് പറഞ്ഞു: "രണ്ട് വീതം (റക്അത്തുകൾ) ആയിട്ടാണ് (രാത്രി നിസ്കരിക്കേണ്ടത്). സുബ്ഹാകും എന്ന് ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്‌കരിക്കുക. എങ്കിൽ അതുവരെ നിസ്‌കരിച്ചതിനെ അത് വിത്ർ (ഒറ്റ) ആക്കിത്തീർക്കും." നബി (ﷺ) പറയുമായിരുന്നു: "നിങ്ങളുടെ നിസ്‌കാരത്തിൽ അവസാനത്തേത് വിത്ർ ആക്കുക." കാരണം, നബി (ﷺ) അത് കൽപ്പിച്ചിട്ടുണ്ട്.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്