Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 3 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
നബി (ﷺ) ഖുർആനിലെ ഒരു സൂറത്ത് പഠിപ്പിക്കുന്നത് പോലെ ഞങ്ങൾക്ക് ഇസ്തിഖാറഃ പഠിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: "നിങ്ങളിലാരെങ്കിലും വല്ല കാര്യവും ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ നിർബന്ധ നിസ്കാരമല്ലാത്ത രണ്ട് റക്അത്ത് നിസ്കരിക്കുകയും, ശേഷം ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യട്ടെ: അല്ലാഹുവേ! നി‌ൻ്റെ വി‌ജ്ഞാ‌നം മുഖേന നിന്നോട് ഞാൻ ന‌ന്മ‌യെ ചോ‌ദി‌ക്കു‌ന്നു. നി‌ൻ്റെ ക‌ഴിവ് മുഖേന ഞാൻ ക‌ഴി‌വി‌നെ ചോ‌ദി‌ക്കു‌ന്നു. നി‌ൻ്റെ മ‌ഹ‌ത്താ‌യ ഔദാ‌ര്യത്തിൽ നി‌ന്നും ഞാൻ നി‌ന്നോ‌ട്‌ ചോ‌ദി‌ക്കു‌ന്നു. കാ‌ര‌ണം, നീ ക‌ഴി‌വു‌ള്ളവ‌നാ‌ണ്‌; ഞാൻ ക‌ഴി‌വി‌ല്ലാ‌ത്ത‌വ‌നാ‌ണ്‌. നീ അ‌റി‌യു‌ന്ന‌വ‌നാ‌ണ്‌; ഞാൻ അ‌റി‌വി‌ല്ലാ‌ത്ത‌വ‌നാ‌ണ്‌. നീ എ‌ല്ലാ മ‌റ‌ഞ്ഞ കാ‌ര്യ‌ങ്ങ‌ളും ന‌ന്നാ‌യി അ‌റി‌യു‌ന്ന‌വ‌നാ‌ണ്‌. അല്ലാഹുവേ! ഈ കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -അല്ലെങ്കിൽ- എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിൽ എനിക്ക് ന‌ന്മ‌യാ‌ണെ‌ന്ന്‌ നീ അ‌റി‌യു‌ന്നു‌വെ‌ങ്കിൽ അക്കാര്യം നീ എനിക്ക് വിധിക്കുകയും അത് നീ എനിക്ക് എളുപ്പമാക്കുകയും, ശേഷം അതിൽ എനിക്ക് നീ ബറകത്ത് (അനുഗ്രഹം) ചൊരിയുകയും ചെയ്യേണമേ! ഇക്കാര്യം എൻ്റെ ദീനിലും എൻ്റെ ജീവിതത്തിലും എൻ്റെ കാര്യങ്ങളുടെ പര്യവസാനത്തിലും -അല്ലെങ്കിൽ- എൻ്റെ ഐഹികവും പാരത്രികവുമായ കാര്യത്തിൽ എ‌നി‌ക്ക്‌ ദോ‌ഷ‌ക‌ര‌മാ‌യി നീ കാ‌ണു‌ന്നു‌വെ‌ങ്കിൽ അ‌തി‌നെ എ‌ന്നിൽ നി‌ന്നും, എ‌ന്നെ അ‌തിൽ നി‌ന്നും നീ അ‌ക‌റ്റേ‌ണ‌മേ. ന‌ന്മ എ‌വി‌ടെ‌യാ‌ണെ‌ങ്കി‌ലും അ‌ത്‌ എ‌നി‌ക്ക്‌ നീ വി‌ധി‌ക്കേ‌ണ‌മേ. പി‌ന്നെ അ‌തിൽ എ‌നി‌ക്ക്‌ നീ സം‌തൃ‌പ്‌‌തി നൽ‌കു‌ക‌യും ചെ‌യ്യേ‌ണ‌മേ! " നബി (ﷺ) പറഞ്ഞു: "തൻ്റെ ആവശ്യം അവൻ പേരെടുത്ത് പറയുകയും ചെയ്യട്ടെ."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ." ഒരിക്കൽ അവിടുത്തേക്ക് ഒരു പാത്രത്തിൽ ചില പച്ചക്കറികൾ കൊണ്ടു നൽകപ്പെട്ടു. അതിൽ ഒരു വാസന അനുഭവപ്പെട്ടപ്പോൾ നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചു. അതിലുള്ള ചെടികളെ കുറിച്ച് പറഞ്ഞു കൊടുത്തപ്പോൾ തൻ്റെ സ്വഹാബികളിൽ ആർക്കെങ്കിലും അത് നൽകാൻ അവിടുന്ന് പറഞ്ഞു. എന്നാൽ നബി -ﷺ- അത് ഭക്ഷിക്കുന്നതിൽ താൽപ്പര്യം കാണിക്കാത്തത് കണ്ടപ്പോൾ (അവർക്ക് അത് ഭക്ഷിക്കാൻ പ്രയാസമുണ്ടായി.) അപ്പോൾ നബി -ﷺ- പറഞ്ഞു: "കഴിച്ചു കൊള്ളുക. നിങ്ങൾ സംഭാഷണത്തിലേർപ്പെടാത്തവനുമായി ഞാൻ സംഭാഷണം നടത്താറുണ്ട്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ആരെങ്കിലും ബാങ്ക് വിളി കേട്ടാൽ (اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ) "അല്ലാഹുവേ! ഈ സമ്പൂർണ്ണമായ ക്ഷണത്തിൻ്റെയും, മുന്നിലെത്തിയിരിക്കുന്ന നിസ്കാരത്തിൻ്റെയും രക്ഷിതാവേ! മുഹമ്മദ് നബി -ﷺ- ക്ക് 'വസീലഃ'യും 'ഫദ്വീലയും' നീ നൽകേണമേ! അവിടുത്തെ നീ വാഗ്ദാനം നൽകിയ സ്തുത്യർഹമായ പദവിയിൽ നീ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ!" എന്ന് പറഞ്ഞാൽ അന്ത്യനാളിൽ എൻ്റെ ശഫാഅത്ത് (ശുപാർശ) അവന് ലഭ്യമായിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്