Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 55 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"മുസ്ലിമായ -അല്ലെങ്കിൽ മുഅ്മിനായ- ഒരു മനുഷ്യൻ വുദൂഅ് നിർവ്വഹിക്കുകയും, തൻ്റെ മുഖം കഴുകുകയും ചെയ്താൽ തൻ്റെ രണ്ട് കണ്ണുകൾ കൊണ്ട് അവൻ നോക്കിയ എല്ലാ തെറ്റുകളും ആ വെള്ളത്തിനോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- പുറത്തു പോകും. അവൻ തൻ്റെ രണ്ട് കൈകളും കഴുകിയാൽ അവൻ്റെ രണ്ട് കൈകൾ കൊണ്ടും അവൻ പിടിച്ച എല്ലാ തെറ്റുകളും അവൻ്റെ രണ്ട് കൈകളിൽ നിന്നും വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അതിൻ്റെ അവസാന തുള്ളിയോടൊപ്പം- ഒലിച്ചു പോകും. അവൻ തൻ്റെ രണ്ട് കാലുകളും കഴുകിയാൽ ആ കാലുകൾ കൊണ്ട് അവൻ നടന്നെത്തിയ തിന്മകളെല്ലാം ആ വെള്ളത്തോടൊപ്പം -അല്ലെങ്കിൽ അവസാനത്തെ തുള്ളിയോടൊപ്പം- പുറത്തു പോകും. അങ്ങനെ തിന്മകളിൽ നിന്നെല്ലാം ശുദ്ധനായി കൊണ്ട് അവൻ പുറത്തുവരും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
ഉമ്മു ഹബീബഃ ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- അബ്ദുൽ റഹ്മാൻ ബ്നു ഔഫിൻ്റെ ഭാര്യയായിരുന്നു. തനിക്കുണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ച് നബി -ﷺ- യോട് അവർ പരാതി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക." അതിന് ശേഷം അവർ ഓരോ നിസ്കാരത്തിൻ്റെ വേളയിലും കുളിക്കാറുണ്ടായിരുന്നു.
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നബി -ﷺ- ഒരു സ്വാഅ് മുതൽ അഞ്ച് മുദ്ദ് വരെയുള്ള വെള്ളം കൊണ്ട് കുളിക്കുമായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുദൂഅ് എടുക്കുകയും ചെയ്യാറുണ്ടായിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ഞാൻ ചോദിച്ചു: "നബി -ﷺ- തൻ്റെ വീട്ടിൽ പ്രവേശിക്കുമ്പോൾ ആദ്യം ചെയ്യാറുണ്ടായിരുന്നത് എന്താണ്?" അവർ പറഞ്ഞു: "പല്ലു തേക്കുക എന്നതാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ആരെങ്കിലും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും ചെയ്യുകയാണെങ്കിൽ അവൻറെ പാപങ്ങൾ ശരീരത്തിൽ നിന്ന് പുറത്തു പോകും; എത്രത്തോളമെന്നാൽ അവൻ്റെ നഖങ്ങൾക്ക് അടിയിൽ നിന്നുവരെ അവ പുറത്തു പോകും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നബി -ﷺ- ക്ക് കുളിക്കാൻ വേണ്ടി ഞാൻ വെള്ളം ഒരുക്കി കൊടുത്തു. ശേഷം അവിടുത്തേക്ക് ഒരു തുണി കൊണ്ട് ഞാൻ മറ ഒരുക്കുകയും ചെയ്തു. അവിടുന്ന് വെള്ളം തൻ്റെ രണ്ട് കൈകളിലേക്കും ചൊരിയുകയും, അവ രണ്ടും കഴുകുകയും, ശേഷം തൻ്റെ വലതു കൈ കൊണ്ട് ഇടതുകയ്യിലേക്ക് വെള്ളം ചൊരിയുകയും അത് കൊണ്ട് തൻ്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് തൻ്റെ കൈ കൊണ്ട് മണ്ണിൽ അടിക്കുകയും, ശേഷം അത് തടവിക്കളയുകയും, അതിന് ശേഷം (കൈ) കഴുകുകയും ചെയ്തു. പിന്നീട് അവിടുന്ന് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. എന്നിട്ട്, തൻ്റെ മുഖം കഴുകുകയും, രണ്ട് കൈമുട്ടുകൾ വരെ കൈകൾ കഴുകുകയും ചെയ്തു. ശേഷം തൻ്റെ തലക്ക് മുകളിലൂടെ വെള്ളം ഒഴിക്കുകയും, ശരീരത്തിലേക്കെല്ലാം വെള്ളം ഒഴിക്കുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് (നിന്നിടത്തു നിന്ന്) മാറിനിൽക്കുകയും, തൻ്റെ രണ്ട് കാൽപാദങ്ങളും കഴുകുകയും ചെയ്തു. ഞാൻ അവിടുത്തേക്ക് (തോർത്താനായി) തുണി നീട്ടിയെങ്കിലും അവിടുന്ന് അത് എടുക്കുകയുണ്ടായില്ല. തൻ്റെ കൈകളിലെ വെള്ളം കുടഞ്ഞു കൊണ്ട് അവിടുന്ന് പോവുകയാണുണ്ടായത്.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഒരാൾ വുദൂഅ് എടുത്തപ്പോൾ തൻ്റെ കാലിൽ ഒരു നഖത്തിൻ്റെ വലുപ്പത്തിനോളം ഭാഗം (നനവില്ലാതെ) വിട്ടു. അതു കണ്ടപ്പോൾ നബി -ﷺ- പറഞ്ഞു: "മടങ്ങിപ്പോയി നിൻ്റെ വുദൂഅ് നന്നാക്കുക." അദ്ദേഹം മടങ്ങിച്ചെല്ലുകയും, (വുദൂഅ് എടുക്കുകയും) ശേഷം നിസ്കരിക്കുകയും ചെയ്തു.
മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു