عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
വിഭാഗങ്ങൾ
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
നിവേദകൻ
എല്ലാ നിവേദകരെയും കാണിക്കുക (26)
മുശ്‌രിക്കുകൾ ഞങ്ങളോട് പറഞ്ഞു: "നിങ്ങളുടെ കൂട്ടുകാരൻ നിങ്ങൾക്ക് (എല്ലാം) പഠിപ്പിച്ചു തരുന്നു; മലമൂത്ര വിസർജന മര്യാദകൾ വരെ അദ്ദേഹം നിങ്ങൾക്ക് പഠിപ്പിക്കുന്നുവല്ലോ?" അപ്പോൾ (സൽമാനുൽ ഫാരിസി) പറഞ്ഞു: "അതെ, തീർച്ചയായും! ഒരാൾ തൻ്റെ വലത് കൈകൊണ്ട് മലമൂത്ര വിസർജനാനന്തരം ശുദ്ധീകരിക്കുന്നതും, (മലമൂത്ര വിസർജന വേളയിൽ) ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും, (ശുദ്ധീകരണത്തിനായി) ചാണകം, എല്ലുകൾ എന്നിവ ഉപയോഗിക്കുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കിയിട്ടുണ്ട്." അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ആരും മൂന്ന് കല്ലുകളിൽ കുറഞ്ഞത് കൊണ്ട് വിസർജനാനന്തരം ശുദ്ധീകരിക്കരുത്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നബി -ﷺ- രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ സിവാക് കൊണ്ട് തൻ്റെ വായ വൃത്തിയാക്കുമായിരുന്നു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അംറു ബ്നു അബീ ഹസൻ (സ്വഹാബിയായ) അബ്ദുല്ലാഹി ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് നബി -ﷺ- യുടെ വുദൂഇനെ കുറിച്ച് ചോദിച്ചറിയുന്നതിന് ഞാൻ സാക്ഷിയായിരുന്നു. അപ്പോൾ അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം നബി -ﷺ- യുടെ വുദൂഅ് അവർക്ക് വേണ്ടി ചെയ്തു കാണിച്ചു കൊടുത്തു. അദ്ദേഹം ആ പാത്രത്തിൽ നിന്ന് തൻ്റെ കയ്യിലേക്ക് വെള്ളം കോരിയൊഴിക്കുകയും, അതു കൊണ്ട് തൻ്റെ കൈപ്പത്തികൾ മൂന്നു തവണ കഴുകുകയും ചെയ്തു. അതിന് ശേഷം പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുകയും വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും അത് ചീറ്റിക്കളയുകയും ചെയ്തു. ഇത് മൂന്ന് കോരലുകൾ കൊണ്ടാണ് ചെയ്തത്. ശേഷം തൻ്റെ കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും മൂന്ന് തവണ മുഖം കഴുകുകയും ചെയ്തു. അതിന് ശേഷം രണ്ട് കൈകളും കൈമുട്ടുൾപ്പെടെ രണ്ടു തവണ കഴുകി. ശേഷം കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും തല തടവുകയും ചെയ്തു; രണ്ട് കൈകളും -ഒരു തവണ- മുന്നിൽ നിന്ന് പിറകിലേക്കും പിറകിൽ നിന്ന് മുന്നിലേക്കും കൊണ്ടു വന്നു കൊണ്ടാണ് തല തടവിയത്. ശേഷം നെരിയാണി വരെ കാലുകൾ കഴുകുകയും ചെയ്തു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- ഒരിക്കൽ എന്നെ ഒരു കാര്യത്തിന് നിയോഗിച്ചു. (അങ്ങനെ യാത്രക്കിടയിൽ) ഞാൻ ജനാബത്തുകാരനായി (വലിയ അശുദ്ധിയുള്ളവനായി). എന്നാൽ (ശുദ്ധീകരിക്കാനുള്ള) വെള്ളം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മണ്ണിൽ മൃഗങ്ങൾ കിടന്നുരുളുന്നതു പോലെ, ഞാൻ മണ്ണിൽ കിടന്നുരുണ്ടു. ശേഷം നബി -ﷺ- യുടെ അരികിൽ ചെന്നപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തോട് പറഞ്ഞു. നബി -ﷺ- പറഞ്ഞു: "നിൻ്റെ രണ്ടു കൈകൾ കൊണ്ട് ഇപ്രകാരം ചെയ്യുക മാത്രമേ വേണ്ടിയിരുന്നുള്ളൂ." ശേഷം തൻ്റെ രണ്ട് കൈകളും അവിടുന്ന് മണ്ണിൽ ഒരു തവണ അടിക്കുകയും, വലതു കൈക്ക് മുകളിൽ ഇടതു കൈ കൊണ്ട് തടവുകയും, തൻ്റെ കൈപ്പത്തികളുടെ പുറംഭാഗവും മുഖവും തടവുകയും ചെയ്തു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
എനിക്ക് രക്തസ്രാവം നിലക്കുന്നില്ല എന്നതിനാൽ ഞാൻ ശുദ്ധിയാകുന്നില്ല. അതിനാൽ ഞാൻ നമസ്കാരം ഉപേക്ഷിച്ചു കൊള്ളട്ടെയോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: "പാടില്ല. അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് ഒരു നാട്ടുകാരുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് നീങ്ങിനിൽക്കുകയും, അവിടെ വെച്ച് നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു. ഞാൻ അകലേക്ക് മാറിനിന്നപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "അടുത്തേക്ക് നിൽക്കുക." ഞാൻ അടുത്തേക്ക് നിൽക്കുകയും, അവിടുത്തെ തൊട്ടുപിറകിൽ നിൽക്കുകയും ചെയ്തു. നബി -ﷺ- വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും തടവുകയും ചെയ്തു.
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഏതൊരു മുസ്ലിമായ വ്യക്തിയും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം എഴുന്നേറ്റു രണ്ട് റക്അത് നിസ്കരിക്കുകയും, തൻ്റെ ഹൃദയവും മുഖവും അതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാവാതിരിക്കില്ല."
ഉഖ്ബ പറയുന്നു: ഇത് കേട്ടപ്പോൾ ഞാൻ പറഞ്ഞു: "എത്ര നല്ല ഒരു കാര്യമാണിത്?!" അപ്പോഴതാ എൻ്റെ മുൻപിൽ നിന്നൊരാൾ പറയുന്നു: "ഇതിന് മുൻപുള്ളത് അതിനേക്കാൾ നല്ലതായിരുന്നു."
ഞാൻ നോക്കിയപ്പോൾ ഉമർ ബ്നുൽ ഖത്താബ് ആയിരുന്നു അത്. അദ്ദേഹം പറഞ്ഞു: "താങ്കൾ ഇപ്പോഴാണ് വന്നത് എന്ന് ഞാൻ കണ്ടിരുന്നു. നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഏതൊരാളും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് പൂർണ്ണമാക്കുകയും, ശേഷം 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു' എന്ന് പറയുകയും ചെയ്താൽ സ്വർഗത്തിൻ്റെ എട്ടു കവാടങ്ങളും അവന് വേണ്ടി തുറക്കപ്പെടാതിരിക്കില്ല; ഇഷ്ടമുള്ളതിലൂടെ അവന് സ്വർഗത്തിൽ പ്രവേശിക്കാം."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു