Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 17 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"വെള്ളി സ്വർണ്ണത്തിന് പകരം വാങ്ങൽ പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഗോതമ്പ് ഗോതമ്പിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ബാർളി ബാർളിക്ക് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഈത്തപ്പഴം ഈത്തപ്പഴത്തിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
അശ്അരി ഗോത്രക്കാരുടെ ഒരു സംഘത്തിൽ എന്നെയും (യുദ്ധത്തിൽ പോകാനുള്ള) വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുത്ത ഞാൻ ചെന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു സത്യം! നിങ്ങൾക്ക് ഞാൻ വാഹനം നൽകുകയില്ല. നിങ്ങളെ വഹിക്കാൻ സാധിക്കുന്ന (വാഹനം) എൻ്റെ പക്കലില്ല." അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര സമയം ഞങ്ങൾ അവിടെ കഴിച്ചു കൂട്ടുകയും, അവസാനം ഒട്ടകങ്ങൾ കൊണ്ടുവരപ്പെടുകയും ചെയ്തു. അപ്പോൾ നബി -ﷺ- ഞങ്ങൾക്ക് മൂന്ന് ഒട്ടകങ്ങളെ നൽകാൻ കൽപ്പിച്ചു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് പിരിഞ്ഞു പോന്നപ്പോൾ ഞങ്ങളിൽ ചിലർ പറഞ്ഞു: "അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുകയില്ല! (കാരണം) നമുക്ക് വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുക്കൽ ചെന്നപ്പോൾ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നമുക്ക് വാഹനം നൽകില്ല എന്ന് അവിടുന്ന് പറഞ്ഞു കഴിഞ്ഞിരുന്നു." അബൂ മൂസാ പറയുന്നു: "അങ്ങനെ ഞാൻ നബി -ﷺ- യുടെ അടുക്കൽ ചെല്ലുകയും അവിടുത്തോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ഞാൻ നിങ്ങൾക്ക് വാഹനം നൽകിയിട്ടില്ല. മറിച്ച്, അല്ലാഹുവാണ് നിങ്ങൾക്ക് വാഹനം നൽകിയത്. അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു ഉദ്ദേശിച്ചാൽ- എൻ്റെ ശപഥം തിരുത്തി കൊണ്ട് അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്യാതിരിക്കില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"നിങ്ങളിലൊരാൾ ഒരു കയർ എടുക്കുകയും, തൻ്റെ മുതുകിൽ വിറകുകൊള്ളികൾ ചുമക്കുകയും, അത് വിൽപ്പന നടത്തുകയും, അതിലൂടെ അല്ലാഹു അവൻ്റെ മുഖത്തെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ജനങ്ങളോട് ചോദിക്കുന്നതിനേക്കാൾ നല്ലത്. അവർ അയാൾക്ക് വല്ലതും നൽകിയാലും ഇല്ലെങ്കിലും."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
അല്ലാഹു പറഞ്ഞിരിക്കുന്നു: "ഖിയാമത്ത് നാളിൽ മൂന്ന് കൂട്ടരുടെ എതിരാളി ഞാനായിരിക്കും: എന്റെ പേരിൽ കരാർ നൽകുകയും പിന്നീട് വഞ്ചിക്കുകയും ചെയ്തവൻ, സ്വതന്ത്രനായ ഒരാളെ വിൽക്കുകയും അതിൽ നിന്നുള്ള പണം കൊണ്ട് ഭക്ഷിക്കുകയും ചെയ്തവൻ, ഒരു തൊഴിലാളിയെ വാടകയ്‌ക്കെടുത്ത് അവനെ കൊണ്ട് പൂർണ്ണമായി ജോലിയെടുപ്പിക്കുകയും ശേഷം അവന് കൂലി നൽകാതിരിക്കുകയും ചെയ്തവൻ."
സ്വീകാര്യയോഗ്യമായത് ബുഖാരി ഉദ്ധരിച്ചത്
"വസ്വിയ്യത്ത് (മരണാനന്തര നിർദേശം) പറയേണ്ട എന്തെങ്കിലുമൊന്ന് തൻ്റെ പക്കലുണ്ടായിട്ട് എഴുതപ്പെട്ട വസ്വിയ്യത്തില്ലാതെ മൂന്ന് രാത്രികൾ പിന്നിടുക എന്നത് ഒരു മുസ്‌ലിമിന് അനുയോജ്യമല്ല." അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) പറയുന്നു: "നബി (ﷺ) അത് പറഞ്ഞതായി കേട്ടതിന് ശേഷം എൻ്റെ വസ്വിയ്യത്ത് അടുത്തില്ലാതെ ഒരു രാത്രി പോലും എനിക്ക് കഴിഞ്ഞു പോയിട്ടില്ല."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഹേ അബൂദർ, നീ കറി ഉണ്ടാക്കുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിക്കുകയും, നിൻ്റെ അയൽവാസിയെ പരിഗണിക്കുകയും ചെയ്യുക."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ഖിയാമത് നാളിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെടാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആശ്വാസം നൽകുകയോ, അത് ഒഴിവാക്കി കൊടുക്കുകയോ ചെയ്യട്ടെ."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു