عربي - Arabic English Qafár af - Afar Afrikaans - Afrikanns Akan Shqip - Albanian አማርኛ - Amharic Հայերեն - Armenian অসমীয়া - Assamese Azərbaycanca - Azerbaijani Bamanankan - Bambara Bassa Bemba বাংলা - Bengali Bosanski - Bosnian Български - Bulgarian မြန်မာဘာသာ - Burmese Bisaya - Cebuano Cham Нохчий - Chechen chiCheŵa - Chewa 中文 - Chinese Адыгэбзэ - Circassian Hrvatski - Croatian Česky - Czech Dagbani Dansk - Danish فارسی دری - Dari Dendi ދިވެހި ބަސް - Dhivehi Nederlands - Dutch إستوني - Estonian Suomi - Finnish Français - French Fulfulde - Fula ქართული - Georgian Deutsch - German Ελληνικά - Greek ગુજરાતી - Gujrati Kreyòl ayisyen - Haitian Creole Hausa हिन्दी - Hindi Magyar - Hungarian Igbo Indonesia - Indonesian Italiano - Italian 日本語 - Japanese Jóola - Jola ಕನ್ನಡ - Kannada Қазақша - Kazakh ភាសាខ្មែរ - Khmer Kikuyu Ikinyarwanda - Kinyarwanda Ikirundi - Kirundi 한국어 - Korean كوردی سۆرانی - kurdish كوردي kurmancî - Kurmanji Kyrgyz ລາວ - Lao latviešu - Latvian Lingala lietuvių - Lithuanian Luganda Македонски - Macedonian Maguindanaon Malagasy - Malagasy Bahasa Melayu - Malay മലയാളം - Malayalam Mandinka मराठी - Marathi Mõõré - Moore नेपाली - Nepali أنكو - NKo Norwegian ଓଡ଼ିଆ - Odia oromoo - Oromo پښتو - Pashto فارسی - Persian Polski - Polish Portuguese ਪੰਜਾਬੀ - Punjabi Română - Romanian Русский - Russian Српски - Serbian Shona සිංහල - Sinhala Slovenščina - Slovenian Soomaaliga - Somali Soninke Sesotho - Sotho Español - Spanish Kiswahili - Swahili Svenska - Swedish Tagalog Тоҷикӣ - Tajik தமிழ் - Tamil తెలుగు - Telugu ไทย - Thai ትግረኛ - Tigrinya Türkçe - Turkish Ukrainian اردو - Urdu ئۇيغۇرچە - Uyghur Ўзбек - Uzbek Việt Nam - Vietnamese Wolof Yao Yorùbá - Yoruba Zarma زولو - Zulu
839 ഹദീസുകൾ
നബിവചന ഹദീസുകളുടെ വിജ്ഞാനകോശം
വിഭാഗങ്ങൾ
ഹദീസിന്റെ പദവി
ഉദ്ധരിച്ച ഗ്രന്ഥം
നിവേദകൻ
എല്ലാ നിവേദകരെയും കാണിക്കുക (11)
"സ്വർണ്ണം സ്വർണ്ണത്തിനും, വെള്ളി വെള്ളിക്കും, ഗോതമ്പ് ഗോതമ്പിനും, ബാർലി ബാർലിക്കും, ഈത്തപ്പഴം ഈത്തപ്പഴത്തിനും, ഉപ്പ് ഉപ്പിനും (പകരമായി കൈമാറുമ്പോൾ) തുല്യത്തിന് തുല്യവും ഒപ്പത്തിന് ഒപ്പവും, റൊക്കവുമായിരിക്കണം. എന്നാൽ ഈ ഇനങ്ങൾ വിഭിന്നമായാൽ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ അവ കച്ചവടം ചെയ്തോളൂ; റൊക്കമായാൽ മതി."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"നേർച്ചയുടെ പ്രായശ്ചിത്തം ശപഥലംഘനത്തിന്റെ പ്രായശ്ചിത്തം തന്നെയാണ്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: "അത് യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കൻ്റെ (സമ്പത്ത്) അതിലൂടെ പുറത്തു കൊണ്ടുവരപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം (സകാത്തുമായി) വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ഇത് നിങ്ങളുടെ സ്വത്താണ്. ഇത് (എനിക്ക് ലഭിച്ച) സമ്മാനമാണ്."
അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ സത്യവാനാണെങ്കിൽ, നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നോക്കാമായിരുന്നില്ലേ?"
പിന്നീട് അവിടുന്ന് ഞങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എന്നെ ഏൽപ്പിച്ച കാര്യങ്ങളിൽ നിന്ന് ഞാൻ നിങ്ങളിൽ ഒരാളെ ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാൾ വന്ന് പറയുന്നു: ഇത് നിങ്ങളുടെ സ്വത്താണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്. തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് അവന് നോക്കിക്കൂടായിരുന്നോ? അല്ലാഹു സത്യം! നിങ്ങളിൽ ആരെങ്കിലും അന്യായമായി എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും.
ഒച്ച വെക്കുന്ന ഒട്ടകത്തെയോ കരയുന്ന പശുവിനെയോ ശബ്ദമുണ്ടാക്കുന്ന ആടിനെയോ വഹിച്ചു കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടിയ ഒരാളെ നിങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിയുക തന്നെ ചെയ്യും." ശേഷം അവിടുന്ന് -തൻ്റെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ- അവിടുത്തെ കൈകളുയർത്തി, അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ, ഞാൻ എത്തിച്ചുകൊടുത്തിട്ടുണ്ടോ?" (അബൂ ഹുമൈദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു:) "(ഇക്കാര്യം) എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും, എൻ്റെ കാത് കൊണ്ട് ഞാൻ കേൾക്കുകയും ചെയ്തിരിക്കുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ -عَلَيْهِ السَّلَامُ- എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ആരെങ്കിലും ഒരു മുസ്ലിമിൻ്റെ അവകാശം തൻ്റെ ശപഥം കൊണ്ട് കവർന്നെടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും, സ്വർഗം ഹറാമാക്കുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ നിസ്സാരമായ ഒരു കാര്യമാണെങ്കിലും?!" അവിടുന്ന് പറഞ്ഞു: "ഒരു അറാകിൻ്റെ കൊള്ളിയാണെങ്കിലും."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"മുസ്‌ലിമായ ഒരാളുടെ സമ്പത്ത് വെട്ടിപ്പിടിക്കുന്നതിനായി ആരെങ്കിലും അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്താൽ അല്ലാഹുവിനെ അവൻ കണ്ടുമുട്ടുന്നത് കോപിക്കുന്നവനായിട്ടായിരിക്കും. അശ്അസ്
(رضي الله عنه) പറഞ്ഞു: "അല്ലാഹു തന്നെ സത്യം! എൻ്റെ വിഷയത്തിലാണ് അവിടുന്ന് അത് പറഞ്ഞത്. എനിക്കും യഹൂദരിൽ പെട്ട ഒരാൾക്കും ഇടയിൽ ഒരു ഭൂമിയുടെ വിഷയമുണ്ടായിരുന്നു; അവൻ എൻ്റെ വാദം നിഷേധിക്കുകയും, ഞാൻ അവനെ നബിയുടെ (ﷺ) അടുത്ത് കൊണ്ടുപോവുകയും ചെയ്തു. അപ്പോൾ നബി (ﷺ) എന്നോട് പറഞ്ഞു: "നിൻ്റെ പക്കൽ എന്തെങ്കിലും തെളിവുണ്ടോ?" ഞാൻ പറഞ്ഞു: "ഇല്ല." അപ്പോൾ നബി (ﷺ) യഹൂദനോട് പറഞ്ഞു: "നീ (നിൻ്റെ വാദം) സത്യം ചെയ്തു പറയുക." അപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെയാകുമ്പോൾ അവൻ ശപഥം ചെയ്യുകയും എൻ്റെ സമ്പത്തുമായി കടന്നുകളയുകയും ചെയ്യില്ലേ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്." (ആലു ഇംറാൻ: 77)
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്