Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 1 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക

നിവേദകൻ

അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- ഊറയിട്ട ഒരു തോൽപാത്രത്തിൽ കുറച്ച് സ്വർണ്ണം യമനിൽ നിന്ന് നബി -ﷺ- ക്ക് കൊടുത്തയച്ചു. ആ സ്വർണ്ണം മണ്ണിൽ നിന്ന് പൂർണ്ണമായി വേർതിരിച്ചു കഴിഞ്ഞതായിരുന്നില്ല. നബി -ﷺ- നാല് പേർക്കായി ആ സ്വർണ്ണം വീതിച്ചു നൽകി; ഉയയ്നതു ബ്നു ബദ്ർ, അഖ്റഅ് ബ്നു ഹാബിസ്, സയ്ദുൽ ഖയ്ൽ എന്നിവർക്കും, നാലാമത് അൽഖമക്കോ ആമിർ ബ്നു ത്വുഫൈലിനോ ആയിരുന്നു അത് നൽകിയത്. അപ്പോൾ നബി -ﷺ- യുടെ അനുചരന്മാരിൽ ഒരാൾ പറഞ്ഞു: "ഇവരേക്കാൾ ഇതിന് അർഹതയുള്ളത് ഞങ്ങൾക്കായിരുന്നു." ഇക്കാര്യം അറിഞ്ഞപ്പോൾ നബി -ﷺ- പറഞ്ഞു: "ഉപരിയിലുള്ള റബ്ബിൻ്റെ വിശ്വസ്തനാണ് ഞാനെന്നിരിക്കെ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലേ?! രാവിലെയും വൈകുന്നേരവും എനിക്ക് ആകാശലോകത്ത് നിന്ന് സന്ദേശം എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു." അബൂ സഈദ് (رضي الله عنه) പറയുന്നു: "അപ്പോൾ ഒരാൾ എഴുനേറ്റു നിന്നു. അയാൾ കുഴിഞ്ഞ കണ്ണുകളും തള്ളിനിൽക്കുന്ന മേൽക്കവിളും ഉന്തിയ നെറ്റിയും തിങ്ങിയ താടിയും മുണ്ഡനം ചെയ്ത തലയും കയറ്റിയുടുത്ത വസ്ത്രവുമുള്ള ഒരുവനായിരുന്നു. എന്നിട്ട് അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ സൂക്ഷിക്കുക!" അവിടുന്ന് പറഞ്ഞു: "നിനക്ക് നാശം! ഭൂവാസികളിൽ അല്ലാഹുവിനെ സൂക്ഷിക്കാൻ ഏറ്റവും അർഹതയുള്ളവൻ ഞാനല്ലയോ?!" അബൂ സഈദ് പറയുന്നു: പിന്നീട് അയാൾ തിരിഞ്ഞു പോയി. അപ്പോൾ ഖാലിദ് ബ്നു വലീദ് (رضي الله عنه) ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അവൻ്റെ തല ഞാനെടുക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "വേണ്ട! അവൻ ചിലപ്പോൾ നിസ്കരിക്കുന്നുണ്ടായിരിക്കാം." അപ്പോൾ ഖാലിദ് (رضي الله عنه) പറഞ്ഞു: "നിസ്കരിക്കുന്ന എത്ര പേരുണ്ട്; തൻ്റെ ഹൃദയത്തിലില്ലാത്തത് അവൻ നാവ് കൊണ്ട് പറയുന്നുവെന്ന് മാത്രം!" നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ ഹൃദയം പിളർത്തി നോക്കാനും, അവരുടെ വയറ് തുറന്നു നോക്കാനും ഞാൻ കൽപ്പിക്കപ്പെട്ടിട്ടില്ല." ശേഷം തിരിഞ്ഞു നടക്കുന്ന അവനെ നോക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ഇവൻ്റെ മുതുകിൽ നിന്ന് ഒരു കൂട്ടർ പുറപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഗ്രന്ഥം അവർ നനവോടെ പാരായണം ചെയ്യുമെങ്കിലും അവരുടെ തൊണ്ടക്കുഴിയിൽ നിന്ന് അത് താഴോട്ടിറങ്ങുകയില്ല. അമ്പ് വില്ലിൽ നിന്ന് തെറിക്കുന്നത് പോലെ, അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അക്കൂട്ടർ പുറത്തു പോകുന്നതാണ്." അവിടുന്ന് ഇപ്രകാരം കൂടെ പറഞ്ഞുവെന്നാണ് എൻ്റെ ഓർമ്മ: "അക്കൂട്ടരെ ഞാനെങ്ങാനും കണ്ടുമുട്ടുകയാണെങ്കിൽ ഥമൂദ് ഗോത്രത്തെ നശിപ്പിച്ചത് പോലെ ഞാൻ അവരെ കൊന്നൊടുക്കുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്