Skip to content
839 ഹദീസുകൾ

നബിവചന ഹദീസുകളുടെ വിജ്ഞാനകോശം

ഫലങ്ങൾ ഫിൽറ്റർ ചെയ്യുക

839-ൽ 19 കാർഡുകൾ

ഫിൽറ്ററുകൾ നീക്കം ചെയ്യുക
"തീര്‍ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു." എന്ന വചനം മുതൽ "അല്ലാഹുവിന്‍റെ അടുക്കല്‍ അതൊരു മഹത്തായ വിജയമാകുന്നു." എന്നത് വരെയുള്ള വചനങ്ങൾ അവതരിച്ചത് നബി (ﷺ) ഹുദൈബിയ്യയിൽ നിന്ന് മടങ്ങുന്ന വേളയിലാണ്. ദുഃഖവും വ്യസനവും അവരെ (സ്വഹാബികളെ) ബാധിച്ച സന്ദർഭമായിരുന്നു അത്. ഹുദൈബിയ്യയിൽ വെച്ച് നബി (ﷺ) ബലിമൃഗത്തെ അറുക്കുകയും ചെയ്തിരുന്നു. (ഈ അയത്തുകൾ അവതരിച്ചപ്പോൾ) അവിടുന്ന് പറഞ്ഞു: "എൻ്റെ മേൽ ഒരു ആയത്ത് അവതരിച്ചിരിക്കുന്നു; ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമാണവ."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു
"ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."
സ്വീകാര്യയോഗ്യമായത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"എൻ്റെ മേൽ ചില ആയത്തുകൾ അവതരിപ്പിക്കപ്പെട്ടു; അവക്ക് സമാനമായത് വേറെ കാണപ്പെട്ടിട്ടില്ല. രണ്ട് 'മുഅവ്വിദത്തുകൾ' ആണവ."
സ്വീകാര്യയോഗ്യമായത് ഇത് മുസ്ലിം ഉദ്ധരിച്ചിരിക്കുന്നു