നിങ്ങളിലൊരാൾ മസ്ജിദിൽ പ്രവേശിച്ചാൽ അവൻ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ.'
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"നിങ്ങളിലൊരാൾ മസ്ജിദിൽ പ്രവേശിച്ചാൽ അവൻ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ.' അവൻ (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എന്നെ നീ സംരക്ഷിക്കേണമേ.'" ഹാകിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "അവൻ (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ നബിയുടെ -ﷺ- മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: 'അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എനിക്ക് നീ കാവൽ നൽകേണമേ.'"
«إِذَا دَخَلَ أَحَدُكُمْ المَسْجِدَ فَلْيُسَلِّمْ عَلَى النَّبِيِّ وَلْيَقُلْ: اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ فَلْيُسَلِّمْ عَلَى النَّبِيِّ وَلْيَقُلْ: اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ»، وَلِلْحَاكِمِ: «وَإِذَا خَرَجَ فَلْيُسَلِّمْ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَلْيَقُلْ: اللَّهُمَّ أَجِرْنِي مِنَ الشَّيْطَانِ الرَّجِيمِ».
മുസ്‌ലിമായ ഒരാൾ മസ്ജിദിൽ പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ, നബിയുടെ -ﷺ- മേൽ 'അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ മുഹമ്മദ്' (അല്ലാഹുവേ, മുഹമ്മദ് നബിയിൽ നിൻ്റെ രക്ഷയും സമാധാനവും വർഷിക്കേണമേ) എന്ന് പറഞ്ഞുകൊണ്ട് സലാം പറയുകയും, ശേഷം ഇപ്രകാരം പറയുകയും വേണം: (اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ) "അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി നീ തുറന്നു തരേണമേ." ഇനി അവൻ പുറത്തിറങ്ങിയാൽ നബിയുടെ മേൽ സലാം പറയട്ടെ; ശേഷം ഇപ്രകാരം പറയട്ടെ: (اللَّهُمَّ اعْصِمْنِي مِنْ الشَّيْطَانِ الرَّجِيمِ) "അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എന്നെ നീ സംരക്ഷിക്കേണമേ." ഹാകിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അവൻ പറയട്ടെ: (اللَّهُمَّ أَجِرْنِي مِنَ الشَّيْطَانِ الرَّجِيمِ) "അല്ലാഹുവേ, ശപിക്കപ്പെട്ട പിശാചിൽ നിന്നും എനിക്ക് നീ കാവൽ നൽകേണമേ."
മസ്ജിദിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഈ പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്താണ്.
ഈ ദിക്റ് മസ്ജിദുൽ ഹറാം ഉൾപ്പെടെ എല്ലാ മസ്ജിദുകൾക്കും ബാധകമാണ്.
മസ്ജിദിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിൻ്റെ 'കാരുണ്യ'ത്തെ എടുത്തു പറയുന്നതിൻ്റെയും, പുറത്തിറങ്ങുമ്പോൾ പിശാചിൽ നിന്നുള്ള 'സംരക്ഷണ'ത്തെ എടുത്തു പറയുന്നതിൻ്റെയും യുക്തി ഇതാണ്: മസ്ജിദിൽ പ്രവേശിക്കുന്നവൻ അല്ലാഹുവിലേക്കും അവൻ്റെ സ്വർഗ്ഗത്തിലേക്കും അടുപ്പിക്കുന്ന കർമ്മങ്ങളിലാണ് വ്യാപൃതനാവുക. അതിനാൽ അവിടെ അല്ലാഹുവിൻ്റെ കാരുണ്യത്തെ സ്മരിക്കുന്നതാണ് അനുയോജ്യം. എന്നാൽ പുറത്തിറങ്ങുമ്പോൾ അവൻ ദുനിയാവിലേക്കും അതിലെ വിനോദങ്ങളിലേക്കും തിരക്കുകളിലേക്കുമാണ് പോകുന്നത്. അതിനാൽ അവിടെ പിശാചിൽ നിന്നുള്ള സംരക്ഷണവും കാവലും അല്ലാഹുവിനോട് തേടുന്നതാണ് അനുയോജ്യം.
സുനനു ഇബ്നു മാജഃ (1/ 494) (773).
കൂടുതൽ (4)
المستدرك على الصحيحين للحاكم (1/ 325).
شرح أبي داود للعيني (2/ 374).
شرح سنن أبي داود للعباد (66/ 3).
مرشد ذوي الحجا والحاجة إلى سنن ابن ماجه والقول المكتفى على سنن المصطفى (5/ 297).
ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത്
7 ഗ്രന്ഥങ്ങൾകൂടുതൽ (7)
- الذكر والدعاء والعلاج بالرقي من الكتاب والسنة"إذا دخل أحدكم المسجد فليسلم على النبي - صلى الله عليه وسلم - وليقل: اللهم افتح لي أبواب رحمتك، وإذا خرج فليسلم على النبي - صلى الله عليه وسلم - وليقل اللهم اعصمني من الشيطان الرجيم" .
- تحفة الأخيار تحفة الأخيار (ببيان جملة نافعة مما ورد في الكتاب والسنة من الأدعية والأذكار)«إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلْيُسَلِّمْ عَلَى النَّبِيِّ ﷺ، وَلْيَقُلْ: اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ، فَلْيُسَلِّمْ عَلَى النَّبِيِّ ﷺ، وَلْيَقُلْ: اللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيم
- حصن المسلم من أذكار الكتاب والسنةحصن المسلم«اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ»[41].
- حصن المسلم من أذكار الكتاب والسنةحصن المسلماللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِك
- حصن المسلم من أذكار الكتاب والسنةحصن المسلماللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيمِ»[43].
- حصن المسلم من أذكار الكتاب والسنةحصن المسلماللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيم
- رسالة في الأذكار1«إِذَا دَخَلَ أَحَدُكُمُ المَسْجِدَ فَلْيُسَلِّمْ عَلَى النَّبِيِّ صلى الله عليه وسلم ثُمَّ لْيَقُلْ...». وذَكَرَه.