Skip to content
مقدمة وغلاف المنتقى من موسوعة الأحاديث النبوية

مقدمة وغلاف المنتقى من موسوعة الأحاديث النبوية

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ആമുഖം അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും. നമ്മുടെ നബിയായ മുഹമ്മദ് നബി (ﷺ) യുടെ മേലും, അവിടുത്തെ കുടുംബത്തിന് മേലും അനുചരന്മാർക്ക് മേലും, അവരെ ഏറ്റവും നല്ല വിധത്തിൽ പിൻപറ്റിയ അന്ത്യനാൾ വരെയുള്ള (മുസ്‌ലിംകൾക്ക്) മേലും അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ. അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഒരു മുസ്‌ലിം ഏറ്റവുമധികം വായിക്കുകയും ചിന്തിക്കുകയും ഉറ്റാലോചിക്കുകയും പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് നബി (ﷺ) യുടെ സുന്നത്താണ്. നബി(ﷺ) പറഞ്ഞു: "ജനങ്ങളേ! രണ്ട് കാര്യങ്ങൾ നിങ്ങളിൽ ഞാൻ വിട്ടേച്ചു പോകുന്നു. അവ നിങ്ങൾ മുറുകെ…

0%
Font size

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

ആമുഖം

അല്ലാഹുവിനാകുന്നു സർവ്വ സ്തുതികളും. നമ്മുടെ നബിയായ മുഹമ്മദ് നബി (ﷺ) യുടെ മേലും, അവിടുത്തെ കുടുംബത്തിന് മേലും അനുചരന്മാർക്ക് മേലും, അവരെ ഏറ്റവും നല്ല വിധത്തിൽ പിൻപറ്റിയ അന്ത്യനാൾ വരെയുള്ള (മുസ്‌ലിംകൾക്ക്) മേലും അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ.

അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഒരു മുസ്‌ലിം ഏറ്റവുമധികം വായിക്കുകയും ചിന്തിക്കുകയും ഉറ്റാലോചിക്കുകയും പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് നബി (ﷺ) യുടെ സുന്നത്താണ്. നബി(ﷺ) പറഞ്ഞു: "ജനങ്ങളേ! രണ്ട് കാര്യങ്ങൾ നിങ്ങളിൽ ഞാൻ വിട്ടേച്ചു പോകുന്നു. അവ നിങ്ങൾ മുറുകെ പിടിച്ചാൽ നിങ്ങൾ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിൻ്റെ ഗ്രന്ഥവും അവൻ്റെ ദൂതൻ്റെ ചര്യയുമാണത്." ( ഇമാം മാലിക് മുവത്വഇൽ ഉദ്ധരിച്ചത്) അല്ലാഹു പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ നിങ്ങൾക്കെന്തൊന്ന് കൊണ്ടുവന്നു തന്നുവോ, അത് നിങ്ങൾ സ്വീകരിക്കുക. അദ്ദേഹം നിങ്ങളെ എന്തിൽ നിന്ന് വിലക്കിയോ, അവ നിങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക." (സൂറത്തുൽ ഹശ്ർ: 7) ലോകഭാഷകളിൽ ഇസ്‌ലാമിക ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി രൂപം നൽകിയ 'ജംഇയത്തു ഖിദ്മത്തി മുഹ്തവൽ ഇസ്‌ലാമീ'യും, സഊദി അറേബ്യയിലെ റബ്‌വ ജാലിയാത്തും സംയുക്തമായി ഒരുക്കിയ ഹദീഥ് വിജ്ഞാനകോശവും വ്യത്യസ്ത ഭാഷകളിലുള്ള അതിൻ്റെ പരിഭാഷയും ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുണ്ടായ പരിശ്രമമാണ്.

മുസ്‌ലിമായ ഓരോ വ്യക്തിയും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട, അവൻ്റെ മതപരവും ഭൗതികവുമായ പ്രധാനപാഠങ്ങൾ ഉൾക്കൊള്ളുന്ന ചില ഹദീഥുകൾ ഈ വിജ്ഞാനകോശത്തിൽ നിന്ന് തിരഞ്ഞെടുക്കുകയും, അവയോടൊപ്പം പ്രസ്തുത ഹദീഥുകളുടെ സംക്ഷിപ്ത വിശദീകരണങ്ങളും ആശയ വിവരണങ്ങളും അവയിൽ നിന്ന് മനസ്സിലാക്കേണ്ട ചില ഗുണപാഠങ്ങളും ഉൾപ്പെടുത്തി ഒരു ഗ്രന്ഥം-അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ- ഞങ്ങൾ പുറത്തിറക്കുകയാണ്. 'തിരഞ്ഞെടുത്ത ഹദീഥുകൾ' എന്ന പേരിൽ ഈ ഗ്രന്ഥം ഞങ്ങൾ വായനക്കാർക്ക് മുന്നിലേക്ക് വെക്കുന്നു. ഈ പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുള്ള ഹദീഥുകൾ ഇന്ന് ലോകത്ത് സജീവമായി നിലനിൽക്കുന്ന എല്ലാ ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിലൂടെ ഇതിൻ്റെ പ്രയോജനം ലോകരിലേക്ക് പ്രചരിക്കാനും, നബി (ﷺ) യുടെ ഹദീഥുകൾ മാനവസമൂഹത്തിന് അവരവരുടെ ഭാഷകളിൽ വായിച്ചറിയാനും സാധിക്കുമെന്നും ഞങ്ങൾ ഇതിലൂടെ പ്രത്യാശിക്കുന്നു.

ഈ പ്രവർത്തനം അല്ലാഹുവിങ്കൽ സ്വീകാര്യമാകട്ടെ എന്നും, അതിൽ അവൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹം ചൊരിയട്ടെ എന്നും, ഇത് അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാകട്ടെ എന്നും, ഈ ഗ്രന്ഥത്തിൻ്റെ ക്രോഡീകരണത്തിലും വിവർത്തനത്തിലും പ്രചാരണത്തിലും പങ്കുചേരുന്ന എല്ലാവർക്കും അവൻ ഉന്നതമായ പ്രതിഫലം നൽകട്ടെ എന്നും ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

നമ്മുടെ റസൂലായ മുഹമ്മദ് നബിക്ക് മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ!

സംക്ഷിപ്തം

ഇസ്‌ലാമിക മതവിധികൾ സ്വീകരിക്കാനുള്ള രണ്ടാമത്തെ സ്രോതസ്സാണ് നബി (ﷺ) യുടെ ഹദീഥുകൾ. അല്ലാഹു പറയുന്നു: "അവിടുന്ന് (മുഹമ്മദ് നബി ﷺ) തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല". "അത് അവിടുത്തേക്ക് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു." (നജ്മ്: 3-4)

ഓരോ മുസ്‌ലിമിനും തൻ്റെ മതപരവും ഭൗതികവുമായ വിഷയങ്ങളിൽ അനിവാര്യമായും ആവശ്യമുള്ള ആശയസമ്പുഷ്ടമായ ചില ഹദീഥുകൾ തിരഞ്ഞെടുക്കുകയും, അവ ചുരുങ്ങിയ രൂപത്തിൽ വിശദീകരിക്കുകയും, അവയുടെ ആശയോദ്ദേശ്യങ്ങൾ വിവരിക്കുകയും, അവയിൽ നിന്ന് മനസ്സിലാക്കാവുന്ന ചില ഗുണപാഠങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള ഗ്രന്ഥത്തിൻ്റെ വിവർത്തനമാണ് ഈ ഗ്രന്ഥം. നബി (ﷺ) യുടെ ഹദീഥുകൾ ജനങ്ങളിലേക്ക് അവരുടെ ഭാഷകളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്.